ഷാരൂഖ് ഖാന്‍ ടെന്‍ഷനിലാണ്; കാരണം വെളിപ്പെടുത്തി സംവിധായകന്‍

single-img
28 August 2017

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ഭയങ്കര ടെന്‍ഷനിലാണെന്ന് റിപ്പോര്‍ട്ട്. ചിത്രങ്ങളുടെ തുടരെത്തുടരെയുള്ള പരാജയമാണ് ഷാരൂഖ് ഖാനെ നിരാശനാക്കിയിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനാണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ എട്ടു നിലയില്‍ പെട്ടിയതുകാരണം തന്റെ ആരാധകര്‍ തന്നെ വിട്ടു പോകുമോ എന്നാണ് ഷാരൂഖ് ഖാന്‍ സംശയിക്കുന്നതെന്നും സംവിധായകന്‍ ആനന്ദ്. എല്‍. റായി പറഞ്ഞു. റായീസ്, ജബ് ഹാരി മെറ്റ് സേജല്‍, ദില്‍വാലേ തുടങ്ങിയ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി.

ജബ് ഹാരി മെറ്റ് സേജലിന്റെ വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതും ആമിര്‍ ഖാന്റെയും സല്‍മാന്‍ഖാന്റെയും ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായി മാറുന്നതുമാണ് ഷാരുഖിന് തലവേദനയാകുന്നത്.