‘റോസ് ട്രീസ’യുടെ മാമോദിസ ആഘോഷമാക്കി നിവിന്‍ പോളി

single-img
28 August 2017

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിക്ക് ഈയടുത്ത് പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. നിവിന്‍ പോളിയുടെയും റിന്നിയുടെയും കുഞ്ഞു മാലാഖയുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റോസ് ട്രീസ എന്നാണ് കുഞ്ഞുമകള്‍ക്ക് നിവിന്‍ പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നത്. മാമോദിസയെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വിരുന്നും ഒരുക്കിയിരുന്നു. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ ആളുകള്‍ പങ്കെടുത്തിരുന്നു.

മെയ് 25 നായിരുന്നു റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകള്‍ക്ക് സമ്മാനമായി നിവിന്‍ നല്‍കിയത്. എഞ്ചിനിയറിംഗ് പഠനത്തിനിടയിലാണ് നിവിനും റിന്നിയും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2010 ഓഗസ്റ്റ് 28നാണ് ഇരുവരും തമ്മിലുള്ള വിവാഹം. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് എന്ന മൂത്ത കുട്ടി പിറക്കുന്നത്.