17കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോട അമ്മയുടെ നിയന്ത്രണം വിട്ടു: നിലത്തിട്ട് തല്ലിച്ചതച്ചു

single-img
28 August 2017


ബ്രസീല്‍: 17കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അവളെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. ബ്രസീലില്‍ നിന്നാണ് ഈ അമ്മയുടെ അതിര് വിട്ട പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.17 കാരിയായ മകള്‍ താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഈ അമ്മയുടെ നിയന്ത്രണം വിട്ട് പോവുകയായിരുന്നു. മര്‍ദ്ദനം നടക്കുമ്പോള്‍ അതിലൂടെ കടന്ന് പോയ ഒരു വഴിയാത്രക്കാരനാണീ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെ അമ്മ നിലത്തിട്ട് വലിക്കുകയും നിലത്തേക്ക് തള്ളിയിട്ട് അവളുടെ ശരീരത്തിന് മേല്‍ കയറിയിരുന്ന മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മകളുടെ കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് പിടിച്ച് അവളെ തുടര്‍ച്ചയായി അടിക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് മുഖത്ത് ആഞ്ഞിടിക്കുന്നുമുണ്ട്. ബ്രസീലിലെ ഒരു ഫ്‌ലാറ്റില്‍ വച്ചാണീ മര്‍ദ്ദനം നടന്നിരിക്കുന്നത്. മകള്‍ അമ്മയുടെ മര്‍ദ്ദനം തടയാന്‍ ശ്രമം നടത്തുന്നുവെങ്കിലും പരാജയമായിരുന്നു ഫലം. മര്‍ദ്ദനമേറ്റ് തറയിലൂടെ രക്തം ഒഴുകുന്നതും വീഡിയോയില്‍ കാണാം.

https://www.youtube.com/watch?v=ng03yh79ZeE