ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

single-img
28 August 2017

ന്യൂഡല്‍ഹി: സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമാക്കും. ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

ഒരു മലയാളം ന്യൂസ് ചാനലിനോടായിരുന്നു നഖ്‌വിയുടെ പ്രതികരണം. കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കും . ആദ്യ സര്‍വ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കായിരിക്കും. പിന്നീട് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.