പ.വി.സിന്ധു ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

single-img
27 August 2017

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്താണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്. 2113, 2110 എന്ന സ്‌കോറിനാണ് സിന്ധു അനായാസം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

48 മിനിറ്റ് മാത്രം നീണ്ടു പോരാട്ടത്തിലാണ് ചൈനീസ് താരത്തെ സിന്ധു അനായാസം തകര്‍ത്തത്. സിന്ധുവിന്റെ മിന്നുന്ന സ്മാഷുകള്‍ക്ക് യൂഫെയിയുടെ കൈയില്‍ മറുപടിയുണ്ടായില്ല. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഇരു താരങ്ങളും സ്‌കോര്‍ 88 വരെ ഒപ്പം പിടിച്ചു. ഇടയ്ക്ക് സിന്ധുവിനെ ഞെട്ടിച്ചു കൊണ്ട് യൂഫെയി നീണ്ട ഒരു റാലിയും നേടി. 88 ല്‍ നിന്ന് സിന്ധു കത്തിക്കയറി നേരെ 118.
പിന്നെ 138, 159 പിഴവൊന്നും വരുത്താതെ സിന്ധു പോയന്റുകള്‍ വാരി.