പോലീസ് സ്റ്റേഷനിലെ രക്ഷാബന്ധന്‍; നാല് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം

single-img
27 August 2017

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: രക്ഷാബന്ധന്‍ ദിനത്തില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് രാഖി കെട്ടിയ പോലീസുകാര്‍ക്കെതിരെ നടപടിയുമായി കേരളാ സര്‍ക്കാര്‍. തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ശശികുമാരന്‍ നായര്‍, ബിജുകുമാര്‍, ജയകുമാര്‍, സുനില്‍ എന്നിവരെ എആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്.

രക്ഷാബന്ധന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം പോലീസുകാര്‍ രാഖി ധരിക്കാന്‍ തയ്യാറാവുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടുകയും നടപടിയെടുക്കുകയും ചെയ്തത്.