കുവൈത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം കത്തിനശിച്ചു; 3 പേർക്ക് പരിക്ക്

single-img
27 August 2017

കുവൈത്ത് സിറ്റി: കബ്‌ദിൽ നിർമാണത്തിലുള്ള കെട്ടിടം കത്തി നശിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ മൂന്നുപേർക്ക് പരുക്കേറ്റതായും ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.

മൂവായിരം ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് അറിയിച്ചു.