ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ കൂട്ടമരണം; ഒരു മാസത്തിനുള്ളില്‍ 52 കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്

single-img
27 August 2017

ജാര്‍ഖണ്ഡ്: ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ജാര്‍ഖണ്ഡിലെ ജംഷെഡ്പൂര്‍ മഹാത്മാ ഗാന്ധി മെമോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 52 കുഞ്ഞുങ്ങളാണ് മരിച്ചത്.

വാര്‍ത്ത ഏജന്‍സി എഎന്‍ഐയാണ് ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ് 117 ദിവസങ്ങള്‍ക്കുള്ളില്‍ 164 കുഞ്ഞുങ്ങള്‍ റാഞ്ചിയിലെ ഒരു ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പോഷകാഹാര കുറവ് മൂലമാണ് കുട്ടികളുടെ മരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1961ലാണ് എംജിഎം ആശുപത്രി സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1979ല്‍ ഈ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.