ഐഎസ്ആര്‍ഒ മിസൈലുകള്‍ ശ്രീ രാമന്റെ അമ്പുകള്‍ പോലെ: ഗുജറാത്ത് മുഖ്യമന്ത്രി

single-img
27 August 2017

ഗാന്ധിനഗര്‍: ഐഎസ്ആര്‍ഒ മിസൈലുകള്‍ ശ്രീ രാമന്റെ അമ്പുകള്‍ പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി. നിലവില്‍ ഐഎസ്ആര്‍ഒ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അന്ന് രാമന്‍ ചെയ്തിരുന്നതെന്നും രാമന്റെ ഓരോ അമ്പുകളും മിസൈലുകള്‍ ആയിരുന്നെന്നും രൂപാണി പറഞ്ഞു. ഐഎസ്ആര്‍ഒ സ്‌പേസ് അപ്ലിക്കേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍ തപന്‍ മിശ്ര കൂടി പങ്കെടുത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവണയുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായതിനെക്കുറിച്ചും രൂപാണി വ്യക്തമാക്കി. വടക്കു നിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന് അറിഞ്ഞതിനു കാരണം അന്നത്തെ ഗവേഷണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമസേധു പാലവും രാമന്റെ ഉള്‍ക്കാഴ്ചയുടെ ഫലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമനുമായി ബന്ധപ്പെടുത്തുന്ന മിത്തോളജി യാഥാര്‍ഥ്യമാക്കി മാറ്റി മന്ത്രി പറഞ്ഞുകൊടുത്തത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് എന്നതാണ് ഏറെ രസകരം.