ഗുര്‍മീതിന്റെ ജയിലിലേക്കുളള യാത്ര അദാനിയുടെ ഉടമസ്ഥതയിലുള്ള മോദിയുടെ പ്രിയപ്പെട്ട AW139 ഹെലിക്കോപ്റ്ററിൽ ?

single-img
27 August 2017

 

ഡൽഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെ കോടതിയില്‍ നിന്നും ജയിലിലെത്തിച്ച് അദാനിയുടെ ഹെലിക്കോപ്റ്ററിലാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട AW139 ഹെലിക്കോപ്റ്ററിലാണ് ഗുര്‍മീതിനെയും ജയിയിലെത്തിച്ചത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷയുള്ളതിനാലാണ് ഗുര്‍മീതിനെ രോഹ്ട്ടക് ജയിലിലേക്ക് ഹെലിക്കോപ്റ്ററിലെത്തിച്ചത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പക്ഷെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററിലാണ് ഗുര്‍മീതിനെ എത്തിച്ചതെന്നും ഇതേ ഹെലിക്കോപ്റ്ററാണ് പ്രധാനമന്ത്രി മോഡി ഉപയോഗിക്കുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങി. AW139 സീരിസിലെ ഹെലിക്കോപ്റ്ററില്‍ നിന്നും മോഡി ഇറങ്ങി വരുന്നതും, ഇതേ ഹെലിക്കോപ്റ്ററില്‍ ഗുര്‍മീത് ജയിലേക്ക് പോകുന്നതുമായ രണ്ട് ചിത്രങ്ങള്‍ പ്രചരിച്ച് തുടങ്ങിയതോടെ ട്വീറ്ററില്‍ ചര്‍ച്ച നടക്കുകയാണ്.

2014ലെ ഇലക്ഷന്‍ പ്രചരണ യാത്രയില്‍ മോദി അദാനിയുടെ ഹെലിക്കോറ്ററില്‍ വന്നിറങ്ങുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ വൈറലായിരിക്കുന്നത്. മോദിയടക്കമുള്ള ബിജെപി നേതാക്കളുമായി ഗുര്‍മീതിനുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് മോദി ഉപയോഗിക്കുന്ന അതേ ഹെലിക്കോപ്റ്റര്‍ തന്നെയാണ് ഗുര്‍മീത് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇതിന് പുറമേ ലെതറിന്റെ സോഫ അടക്കമുള്ള ഇന്റീരിയര്‍ സംവിധാനങ്ങള്‍ ഇരു ചിത്രങ്ങളിലും ഒന്നാണെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.
എ ലിസ്റ്റ് വിവിഐപികള്‍ ഉപയോഗിക്കുന്ന 15 സീറ്റുള്ള ഹെലിക്കോപ്റ്ററാണിത്. 2.5 മുതല്‍ 3 ലക്ഷം വരെയാണ് മണിക്കൂറിന് ഈടാക്കുന്ന വാടകയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

പ്രധാന മന്ത്രിയായിരിക്കുമ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ എന്തിന് വ്യവസായികളുടെ സഹായം പറ്റുന്നു എന്നുമാണ് ആളുകള്‍ ചേദിക്കുന്നത്. Aw139 എന്നത് സീരിയല്‍ നമ്പറല്ലെന്നും മോഡല്‍ നമ്പറല്ലെന്നുമാണ് മോദി അനുകൂലികളുടെ പ്രതികരണം. അതേ സമയം ഇത് ഫോട്ടോഷോപ്പാണെന്ന വാദവും നില നില്‍ക്കുന്നുണ്ട്.