മണി എക്‌സ്‌ചേഞ്ചില്‍ നിന്ന് 14 ദശലക്ഷം ദിര്‍ഹം കവര്‍ന്ന പാക്കിസ്ഥാനി സംഘം പിടിയില്‍

single-img
27 August 2017

ദുബായ്: പണമിടപാടു കേന്ദ്രത്തില്‍ നിന്ന് 14 ദശലക്ഷം ദിര്‍ഹം കവര്‍ന്ന ആറംഗ പാക്കിസ്ഥാനി സംഘം പിടിയില്‍. ഇവരില്‍ മൂന്ന് പേര്‍ ഇതേ കേന്ദ്രത്തിലെ ജീവനക്കാരാണ്. മുറഖബാദിലെ കേന്ദ്രത്തില്‍ നിന്നാണ് പണം മോഷ്ടിച്ചത്. തൊണ്ടിമുതല്‍ കണ്ടെടുത്ത പോലീസ് പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എക്‌സ്‌ചേഞ്ച് അധികൃതര്‍ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഷാര്‍ജ പൊലീസുമായി ചേര്‍ന്ന് ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാര്‍ജ സിറ്റി സെന്ററിന് സമീപത്ത് നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മൂന്ന് ജീവനക്കാര്‍ മറ്റു മൂന്നുപേരോടൊപ്പം ചേര്‍ന്ന് ആസൂത്രിതമായാണ് പണം കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.