കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു; നിരോധിച്ച ആയിരം രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയെന്ന് കണക്കുകള്‍

single-img
27 August 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ച ആയിരം രൂപയുടെ 99 ശതമാനവും തിരികെയെത്തിയെന്ന് റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതോടെ കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടു നിരോധനം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

നവംബര്‍ എട്ടിന് പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യപിക്കുമ്പോള്‍ 6.86 ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. 2017 മാര്‍ച്ചിലെ റിസര്‍വ്വ് ബാങ്ക് കണക്കു പ്രകാരം 8,925 കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനം കള്ളപ്പണം നിയന്ത്രിക്കാനെന്ന വാദമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.