ഒറ്റക്കഥാപാത്ര ചിത്രവുമായി വികെ പ്രകാശ്

single-img
26 August 2017

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്റെ തിരിച്ചു വരവ്. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളു എന്നതാണ് പ്രത്യേകത.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരുക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിംഗ് നിര്‍വഹിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് പി ശ്രീറാമാണ്. കലാഭവന്‍ മണി നായകനായി പുറത്തിറങ്ങിയ ദ ഗാര്‍ഡ്, റിയാസ് ഖാന്‍ നായകനായി ഷാഡോ മാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ഒരു കഥാപാത്രമായി പുറത്തിറങ്ങിയ മലയാള സിനിമകള്‍. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

വിജയ് നായകനാകുന്ന മേര്‍സല്‍, ചേരന്‍ നായകനാകുന്ന അപ്പാവിന്‍ മീസൈ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് നിത്യ മേനോന്‍ ഇപ്പോള്‍. സെപ്തംബര്‍ ഒന്നിനാണ് പുതിയ ചിത്രത്തിന്റെ ഷുട്ടിങ് ആരംഭിക്കുക. കര്‍മ്മയോഗി പോപ്പിന്‍സ് എന്നിവയാണ് വികെപി-നിത്യ കൂട്ടുകെട്ടിന്റെ മുന്‍ചിത്രങ്ങള്‍.