യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തില്‍ നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

single-img
26 August 2017


തിരുവനന്തപുരം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മൂലം കേരളത്തില്‍നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാളെ ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസ്, 30ന് രാവിലെ ആറിന് പുറപ്പെടേണ്ട ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസ്, 31ന് രാത്രി പതിനൊന്നിനു പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.