ശൈലജയ്‌ക്കെതിരെ പ്രതിഷേധവുമായി സിപിഐ: ‘ബാലാവകാശ കമ്മീഷനില്‍ മന്ത്രി തന്നിഷ്ടപ്രകാരം നിയമനം നടത്തി’

single-img
26 August 2017

തിരുവനന്തപുരം; ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം. മന്ത്രി തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ പ്രതിഷേധ കത്തില്‍ സി.പി.ഐ നേതൃത്വം പരാതിപ്പെട്ടു.

കമ്മീഷന്‍ അംഗങ്ങളായി നിയമനത്തിന് യോഗ്യരായ രണ്ട് പ്രഗത്ഭരുടെ പേരുകള്‍ സി.പി.ഐ നല്‍കിയിരുന്നുവെങ്കിലും മന്ത്രി അത് പരിഗണിച്ചില്ലെന്നും അവരെ അഭിമുഖത്തിന് പോലും ക്ഷണിച്ചിരുന്നില്ലെന്നും സി.പി.ഐ ആരോപിക്കുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് കമ്മീഷനില്‍ ഒഴിവുവരുന്ന രണ്ട് അംഗങ്ങളുടെ സ്ഥാനത്തേക്ക് സി.പി.ഐ നിര്‍ദേശിച്ച പ്രതിനിധികളെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.