Categories: Food & TasteOnam food

ഓണത്തിന് സദ്യ ഒരുക്കിക്കൊള്ളൂ, പക്ഷേ അധികമായാൽ!


ഓണത്തിന് സദ്യ ഒരുക്കുന്നത് അധികം വേണ്ടെന്ന നിർദ്ദേശവുമായി ആരോഗ്യരംഗത്തെ വിദഗ്ധർ.മിക്കവരും സദ്യ ബാക്കി വരുന്നത് ഫ്രിഡ്ജില്‍വെച്ച് പിറ്റേന്ന് ചൂടാക്കിക്കഴിക്കുകയാണു പതിവ് എന്നാൽ അത് വേണ്ടെന്നാണു ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍.സദ്യ ചൂടാക്കി കഴിച്ചാല്‍പോലും എപ്പോഴും ശരീരം സ്വീകരിക്കണമെന്നില്ലെന്നാണു ജാഗ്രതാ നിര്‍ദേശം.

ഭക്ഷണം കഴിച്ച് വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ സദ്യ കഴിച്ചവരെല്ലാവരും ശ്രദ്ധിക്കണം. വയറിളക്കം, ഛര്‍ദി എന്നിവയുണ്ടായാല്‍ വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ആദ്യ പടിയായി നല്‍കാം. ഒ.ആര്‍.എസ് ലായനി വീട്ടില്‍ കരുതുന്നതും നന്നായിരിക്കും.

ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് സദ്യയായതിനാല്‍ സദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധ വേണം. അന്നത്തെ ആവശ്യത്തിനു മാത്രമേ തയാറാക്കാവൂ. ബാക്കി വരുന്നവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കണം.

അരി, പച്ചക്കറി തുടങ്ങിയവ നന്നായി കഴുകിയശേഷം മാത്രമേ പാചകം ചെയ്യാവൂ. പച്ചക്കറി മുറിക്കുന്നതിന് മുമ്പുതന്നെ കഴുകണം. മുറിച്ചശേഷം കഴുകിയാല്‍ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസളഭാഗത്ത് കയറും.മുറിച്ചവയാണ് വാങ്ങുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ വിഷാംശം കളയാന്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്.

Share
Published by
evartha Desk

Recent Posts

ബിഷപ്പിനൊപ്പമെന്ന് പി.സി ജോര്‍ജ്: പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ പിന്തുണച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍…

1 hour ago

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ രേഖകൾ മതി;കടലാസുകള്‍ തപ്പി സമയം കളയണ്ട

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും പ്രശ്നമില്ല. ഡിജിറ്റല്‍ രേഖകളും ഇനി നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ…

1 hour ago

വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

34ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും…

2 hours ago

പീഡനപരാതി നല്‍കിയിട്ടും അറസ്റ്റ് നടന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ്;കന്യാസ്ത്രീകളുടെ സമരം നിര്‍ണ്ണായകമായി;കേസിന്റെ നാള്‍വഴികള്‍

തൃപ്പൂണിത്തുറ: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…

2 hours ago

ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ

കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ഡിസംബർ 24നു നടക്കുന്ന സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വച്ച് ക്രിക്കറ്റ് ഇതിഹാസത്തെ ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ സച്ചിൻ ഹോണററി ഡോക്ടറേറ്റിനോട് നോ…

2 hours ago

വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി, ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു’: ലൂസിഫറിനെക്കുറിച്ച് നന്ദു

മലയാള സിനിമാ പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിതം ലൂസിഫര്‍. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രങ്ങളും…

2 hours ago

This website uses cookies.