മാര്‍പ്പാപ്പയ്ക്ക് ആര്‍എസ്എസിന്റെ ഭീഷണിക്കത്ത്

single-img
25 August 2017


ഷില്ലോങ്: ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന മതവിവേചനങ്ങള്‍ക്ക് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസിന് ആര്‍എസ്എസ് അനുകൂല സംഘടനയുടെ കത്ത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതവിവേചനം കാണിക്കുന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നും ആരോപിച്ചായിരുന്നു കത്ത്.

ക്രിസ്ത്യന്‍ സമുദായം ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചില്ലെങ്കില്‍ കത്തോലിക്കാ സഭയുടെ ഇന്ത്യന്‍ നേതൃത്വത്തിനെതിരെ ഇന്ത്യ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. മേഘാലയയിലെ ആര്‍എസ്എസ് പ്രചാരകായ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍ റൈറ്റ്‌സ് ഒപ്‌സര്‍വേറ്ററിയാണ് പോപ്പിന് കത്തയച്ചിരിക്കുന്നത്.