ഫുട്‌ബോളിലെ കേമന്‍ റൊണാള്‍ഡോ തന്നെ

single-img
25 August 2017

യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരമായി പോര്‍ച്ചുഗലിന്റെ ദേശീയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് റൊണാള്‍ഡോ ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്. ഇതിഹാസതാരം ലയണല്‍ മെസി, ജിയാന്‍ ലൂജി ബഫണ്‍ എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ പങ്കെടുത്ത ടീമുകളുടെ 80 പരിശീലകരും യൂറോപ്യന്‍ സ്‌പോര്‍ട്‌സ് മീഡിയയിലെ 55 പത്രപ്രവര്‍ത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.

റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തുര്‍ച്ചയായി രണ്ടാംതവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ 12 ഗോളുമായി റൊണാള്‍ഡോ ആയിരുന്നു ടോപ്‌സ്‌കോറര്‍. കഴിഞ്ഞ ലാ ലിഗ സീസണില്‍ 25 ഗോളുകളും റൊണാള്‍ഡോ നേടി.