ഓണം-ബക്രീദ് ഉത്സവകാലത്ത് അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

single-img
25 August 2017

ഓണം ബക്രീദ് ഉത്സവകാലത്ത് ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ മുഖേന സംസ്ഥാനത്തെ രണ്ടായിരത്തിയഞ്ഞൂറോളം സഹകരണസ്ഥാപനങ്ങള്‍ ഒത്തു ചേര്‍ന്ന് മൂവായിരത്തിയഞ്ഞൂറോളം ഓണച്ചന്തകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

ഇന്നലെയാരംഭിച്ച ചന്തകള്‍ സെപ്റ്റംബര്‍ മൂന്ന് വരെ പ്രവര്‍ത്തിക്കും. പതിമൂന്ന് നിത്യോപയോഗവസ്തുക്കള്‍ സബ്‌സിഡി നിരക്കില്‍ ഈ ചന്തകളില്‍ നിന്ന് ലഭ്യമായിരിക്കും. ഇതിന് പുറമേ ഓണക്കാലത്ത് ആവശ്യമുള്ള പത്തിനങ്ങള്‍ കൂടി വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിലക്കുറവിനോടൊപ്പം ഗുണമേന്മ ഉറപ്പ് വരുത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ വിപണിയിടപെടലിന്റെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.