കല്‍പ്പറ്റയില്‍ വന്‍ കുഴല്‍പ്പണ വേട്ട; സ്വകാര്യ ബസില്‍ നിന്ന്‌ 30 ലക്ഷം രൂപ പിടികൂടി

single-img
25 August 2017

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി മൊഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയില്‍ എടുത്തു. കല്‍പ്പറ്റ ബൈപ്പാസില്‍ വച്ചാണ് ബസ് പരിശോധിച്ച് പണം പിടികൂടിയത്.