സുപ്രീംകോടതി വിധി ഫെയ്‌സ്ബുക്കിനും തിരിച്ചടി

single-img
25 August 2017

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള
ടെക്ക് കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. പേയ്മന്റെ് ആപ്പുകളും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം ഉപഭോക്താക്കളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഇവര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികള്‍ക്ക് ഉറപ്പാക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനും സാധിക്കില്ല. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കമ്പനികള്‍ക്ക് ഉറപ്പാക്കേണ്ടി വരും. നേരത്തെ ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സെര്‍വറിലേക്ക് ചോര്‍ത്തുന്നതായി ആരോപണമയുര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈല്‍ കമ്പനികളും ആരോപണത്തിന്റെ നിഴലിലാണ്.