സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഒമാനില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

single-img
24 August 2017

മസ്‌കറ്റ്: ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഒമാനില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഏഴിന് ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഇന്ത്യന്‍ സ്‌കൂള്‍ വാദി കബീറില്‍ (പ്രൈമറി സ്‌കൂള്‍) പതാക ഉയര്‍ത്തി. തുടര്‍ന്ന് ചടങ്ങില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ദേശ ഭക്തി ഗാനങ്ങള്‍ ആലപിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ഗോബ്രാ, ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ്, ഡാര്‍സയിറ്റ്, സീബ്, മൊബേല എന്നിവിടങ്ങളില്‍ കുട്ടികളുടെ മാര്‍ച്ച്പാസ്റ്റ് നടന്നു. ‘ഐ ലവ് മൈ ഇന്ത്യ’ എന്ന ആശയത്തില്‍ വാദികബീര്‍ സ്‌കൂള്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പ്രദര്‍ശനത്തിന് പുറമെ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളോട്ടുകളും അവതരിപ്പിച്ചു. വൈകിട്ട് ഒമാന്‍ ഷെരാട്ടന്‍ ഹോട്ടലില്‍ സ്ഥാനപതി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഡിന്നര്‍ നല്‍കും.

ആഘോഷ പരിപാടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.എന്‍.റാവു, വൈസ് പ്രിന്‍സിപ്പല്‍ ജയപ്രകാശ് പിള്ള, പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല പ്രഭാത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടന്നത്.