ഖത്തറും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു

single-img
24 August 2017

ദുബൈ: ഖത്തറും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു. ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷം ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നയതന്ത്ര ബന്ധവും ഇരു രാജ്യങ്ങളും പുനഃസ്ഥാപിച്ചത്.

ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ തെഹ്‌റാനിലേക്ക് തിരിച്ചുപോകുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2016ന്റെ തുടക്കത്തിലാണ് ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ചത്. എന്നാല്‍, വ്യപാര ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തുടര്‍ന്നിരുന്നു.

ഇന്ന് രാവിലെയാണ് ഇറാനുമായി നയതന്ത്രബന്ധം പുതുക്കുന്ന വിവരം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന വാര്‍ത്ത ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും അംഗീകരിച്ചിട്ടുണ്ട്.