ഓണത്തിനു രുചികരമായ പൈനാപ്പിള്‍ കിച്ചടി ഉണ്ടാക്കാം

single-img
24 August 2017

പൈനാപ്പിള്‍ കിച്ചടി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

പൈനാപ്പിള്‍ – പകുതി

തേങ്ങ – അരമുറി

ജീരകം – അര ടിസ്പൂണ്‍

കടുക് – അര ടിസ്പൂണ്‍

ഉപ്പ് – പാകത്തിന്

പച്ചമുളക് – 5 എണ്ണം

തൈര് – 1 കപ്പ്

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

വറ്റല്‍ മുളക് – 2 എണ്ണം

കറിവേപ്പില – 1 കതിര്‍പ്പ്

പൈനാപ്പിള്‍ തൊലി കളഞ്ഞ ശേഷം കനം കുറച്ച് അരിയണം പിന്നീട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. ഈ അരപ്പ് പൈനാപ്പിളില്‍ ചേര്‍ക്കുക, തിളയ്ക്കുമ്പോള്‍ തൈര് ചേര്‍ക്കുക. വാങ്ങിവച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഉപയോഗിക്കുക.ഓണത്തിനുള്ള സ്വാദിഷ്ടമായ പൈനാപ്പിള്‍ കിച്ചടി തയ്യാർ