കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

single-img
23 August 2017

സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം.

കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നേരത്തെ കര്‍ണാടകയില്‍ സ്വികരിച്ച നയം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകത്തില്‍ നഗരപരിധിയിലെ റോഡുകളുടെ സംസ്ഥാന, ദേശീയ പാതാ പദവി എടുത്തുകളയുകയാണ് ചെയ്തത്. ഇതേ വഴിയാണ് ഇവിടെയും സ്വീകരിക്കുക. സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് പുതിയ തീരുമാനം സര്‍ക്കാര്‍ എടുത്തത്.