യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചില ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

single-img
22 August 2017

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഇന്ന് വൈ​കി​ട്ട് അ​ഞ്ചി​നു പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം- ഗോ​ഹ​ട്ടി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​.

കൊ​ച്ചു​വേ​ളി​ക്കും കാ​രൈ​ക്ക​ലി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​ല ട്രെ​യി​നു​ക​ളും യാ​ത്ര​ക്കാ​രു​ടെ കു​റ​വി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കിയിട്ടുണ്ട്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് 23നും 30​നും പു​റ​പ്പെ​ടേ​ണ്ട കൊ​ച്ചു​വേ​ളി- കാ​രൈ​ക്ക​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 06044), ​കാ​രൈ​യ്ക്ക​ലി​ൽ​നി​ന്ന് 24നും 31​നും പു​റ​പ്പെ​ടേ​ണ്ട കൊ​ച്ചു​വേ​ളി- കാ​രൈ​ക്ക​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം.06043) ​എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.