കാവ്യ മാധവനുമായി പരിചയമുണ്ടെന്ന് പള്‍സര്‍സുനി

single-img
22 August 2017

മുന്‍നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ‘മാഡ’ത്തിനു പങ്കില്ലെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി കാവ്യ മാധവനുമായി തനിക്ക് പരിചയമുണ്ടെന്നും സുനി പറഞ്ഞു.

തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ സുനി പറഞ്ഞു.

സുനില്‍കുമാറിനെ അറിയില്ലെന്നായിരുന്നു കാവ്യ മാധവന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ കാവ്യ പറഞ്ഞത് കള്ളമാണെന്നാണ് സുനിലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.