എം.ബി രാജേഷിനെതിരെ വ്യാജ പോസ്റ്റിട്ട സംഘികളെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

single-img
22 August 2017

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കിയത് ആഘോഷിച്ചും എംപിയെ പിന്തുണച്ചും സോഷ്യല്‍മീഡിയ സൈബര്‍ സഖാക്കള്‍. തന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെ തെളിവുസഹിതം പൊളിച്ചടുക്കി എം.ബി രാജേഷ് എംപി രംഗത്തെത്തിയതാണ് സോഷ്യല്‍ മീഡിയ സഖാക്കളെ ആവേശത്തിലാക്കിയിരിക്കുന്നത്.

ആര്‍എസ്എസ് ഫാസിസത്തിനെതിരെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭോപ്പാലില്‍ നിന്നുള്ള ദൃശ്യം എന്ന് പറഞ്ഞുകൊണ്ട് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ പരിപാടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റിട്ട ഈ എം.പിയെ എന്ത് വിളിക്കണം എന്നുചോദിച്ചായിരുന്നു സംഘപരിവാറിന്റെ വ്യാജപോസ്റ്റ്.

എന്നാല്‍ മണി രാജന്‍ വാരിയത്ത് എന്നയാള്‍ ഭാരതീയം എന്ന പേജില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ എടുത്തിട്ടായിരുന്നു സംഘികളുടെ വ്യാജപ്രചരണം എം.പി രാജേഷ് പൊളിച്ചടുക്കിയത്. ”സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്.

എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍” എന്നായിരുന്നു എം.ബി രാജേഷിന്റെ പോസ്റ്റ്.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ തന്നെയാണ് എം.പിക്ക് ലഭിച്ചത്. താങ്കളുടേതെന്ന പേരില്‍ പുറത്തുവിട്ട പോസ്റ്റ് വിശ്വസിക്കാന്‍ കേരള ജനത മണ്ടന്‍മാരായ സങ്കികളല്ലെന്നും സ്വന്തമായി നോട്ട് അടിച്ചിറക്കുന്നവര്‍ക്ക് ഇത് വലിയ കാര്യമല്ല ഇതിനപ്പുറവും അവര്‍ ചെയ്യുമെന്നുമെന്നുമുള്ള തരത്തില്‍ നിരവധി പ്രതികരികരണങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം. ഇതുകൊണ്ടൊക്കെ തന്നെയാണ് ഇവരെ ചാണകസംഘികള്‍ എന്ന് വിളിക്കുന്നതെന്നും സംഘി സത്യം പറഞ്ഞാല്‍ മാത്രമാണ് അത് ചരിത്രപരമാവുകയെന്നും ചിലര്‍ പ്രതികരിക്കുന്നു.

ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിക്കാന്‍ പോകുന്ന സി.പി.എം ഗുണ്ടകള്‍ എന്ന് പറഞ്ഞു പോസ്റ്റ് ചെയ്യാഞ്ഞത് തന്നെ വല്ല്യ ഭാഗ്യം ആയിട്ട് കൂട്ടിയാല്‍ മതി സഖാവേ എന്നാണ് ചിലരുടെ കമന്റ്. തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇതൊന്നും ചെയ്തില്ലെങ്കിലാണവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് സംശയിക്കേണ്ടതെന്നും ചിലര്‍ പ്രതികരിക്കുന്നു. അതേസമയം ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.