പീഡന കേസില്‍ അറസ്റ്റിലായ എംഎല്‍എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

single-img
22 August 2017

തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു.

ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. എംഎല്‍എയ്ക്കു ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടെ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2016 സെപ്തംബര്‍ 16 ന് രാത്രി എട്ടുമണിക്കും നവംബര്‍ പതിനൊന്നിന് രാവിലെ പതിനൊന്നു മണിക്കും വീട്ടില്‍വച്ച് എം.എല്‍.എ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി