അണ്ണാ ഡിഎംകെ ലയനത്തെ പരിഹസിച്ച് കമല്‍ ഹാസന്‍

single-img
21 August 2017

ചൈന്നൈ: എഐഎഡിഎംകെ ലയനത്തെ പരിഹസിച്ച് കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നത്. ഇത് എടുത്തുമാറ്റാന്‍ ജനങ്ങള്‍ തയാറാകണമെന്നു അദ്ദേഹം പറഞ്ഞു.

അടുത്തിടെ പളനിസ്വാമി നയിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ തലത്തിലും അഴിമതിയാണെന്നും, ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം ഓണ്‍ലൈന്‍ വഴിയാകണമെന്നുള്ള തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.