പീഡനക്കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

single-img
21 August 2017

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.