കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ‘ഓണസമ്മാനം’: വീടും കൃഷിഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കും

single-img
21 August 2017

തിരുവനന്തപുരം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. പാവപ്പെട്ട കര്‍ഷകരുടെ ഭൂമിയും വീടും ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രമേയത്തില്‍ പിണറായി പറഞ്ഞു. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കുന്നത്. നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ല.

അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് നിലവിലെ നിയമപ്രകാരം ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. അതിനാല്‍, ഗ്രാമ പ്രദേശങ്ങളില്‍ ഒരേക്കര്‍ വരെയും നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെ ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.