തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വീണ് അധ്യാപിക മരിച്ചു

single-img
20 August 2017

കുടുംബാംഗങ്ങളുമായി തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ് അധ്യാപിക മരിച്ചു. അമേരിക്കക്കാരിയായ ഷാരോണ്‍ റഗോലി സിഫേര്‍ണോയാണ് മരിച്ചത്. മെക്‌സിക്കോയില്‍ വച്ചായിരുന്നു സംഭവം. അവധി ആഘോഷത്തിനായാണ് ഷാരോണ്‍ മെക്‌സിക്കോയിലെത്തിയത്.

വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് അമിതമായി ചിരിച്ച ഷാരോണ്‍ തല പിന്നോട്ടാക്കിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. വീഴ്ചയില്‍ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റിരുന്നു. ഷാരോണ്‍ മദ്യപിച്ചിരുന്നില്ലെന്നും പിന്നില്‍ തട്ടിനില്‍ക്കാന്‍
പാകത്തിന് ഒന്നുമില്ലാത്തതാണ് വീഴാന്‍ കാരണമായതെന്നും സഹോദരന്‍ പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.