കാറും ലോറിയും കൂട്ടിയിടിച്ച് സീരിയല്‍ താരങ്ങളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

single-img
20 August 2017

പാല്‍ഗര്‍: മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ സീരിയല്‍ താരങ്ങളാണ്. സ്വകാര്യ ചാനലായ കളേഴ്‌സ് ടി.വിയിലെ സീരിയലിലെ താരങ്ങളായ ഗഗന്‍ കാംഗ്(38), അര്‍ജിത് ലാവനിയ(30) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഷുട്ടിങ്ങ് കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.