മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

single-img
20 August 2017

ന്യൂഡല്‍ഹി: മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക യാത്രകളില്‍ സര്‍ക്കാര്‍ വക താമസസൗകര്യങ്ങള്‍ ലഭ്യമാകുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന മന്ത്രിമാരുടെ പ്രവണതയ്‌ക്കെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇത്തരം വാഹനങ്ങള്‍ മന്ത്രിമാരോ ബന്ധുക്കളോ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും മോദി മുന്നറിയിപ്പു നല്‍കി. ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മോദി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ വക സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നത് പതിവായിരിക്കുന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. ബുധനാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മോദിയുടെ നിര്‍ദ്ദേശം.