മലയാളി നഴ്‌സ് നിരപരാധിയെന്ന് കുവൈത്ത് കോടതി

single-img
20 August 2017

കുവൈത്ത് സിറ്റി: രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി നഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈത്ത് കോടതി. കുവൈത്തിലെ മലയാളി സമൂഹത്തിന്റെ ഒന്നടങ്കമുള്ള പ്രാര്‍ത്ഥനയ്ക്കാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്.

മൂന്നു തവണ വിധി പറയാന്‍ മാറ്റിവെച്ചതോടെ കേസിന്റെ കാര്യത്തില്‍ മലയാളി സമൂഹം ഏറെ ആശങ്കയിലായിരുന്നു. ഇതിനിടെയിലാണ് എബിനെ കുറ്റവിമുക്തനാക്കി വിധി ഉണ്ടായിരിക്കുന്നത്. 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ സ്റ്റാഫ് നേഴ്‌സ് ആയി ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കവേ രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഫെബ്രുവരി 22 നായിരുന്നു എബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍.