ഇടുക്കിയില്‍ 20കോടിയുടെ ഹാഷിഷ് ഓയിലുമായി ശിവസേനാ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

single-img
20 August 2017

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ അഭിഭാഷകനും ശിവസേനാ നേതാവുമുള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരുമാസം മുമ്പ് ഇടുക്കി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് 17.5കിലോ ഹാഷിഷുമായി പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്