അജിത്ത് മാപ്പ് പറഞ്ഞു

single-img
20 August 2017

ഇളയദളപതി വിജയ്ക്കുശേഷം തല അജിത്തും ആരാധകരുടെ ചെയ്തികളില്‍ മാപ്പു ചോദിച്ചു. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ക്ക് ഇടയില്‍ ലഭിച്ചത്.

പക്ഷേ ഇതിനെ കളിയാക്കിയ സിനിമാ നിരൂപകര്‍ അടക്കമുള്ളവര്‍ക്കെതിരെ അജിത്തിന്റെ ആരാധകര്‍ ശക്തമായ ആക്രമണമാണ് സമൂഹ മാധ്യമങ്ങളില്‍ നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് അജിത്ത് മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. വക്കീല്‍ മുഖേന പ്രസ്താവനയിലൂടെ ആയിരുന്നു അജിത്തിന്റെ ക്ഷമാപണം.

‘എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൗദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇത് അദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ്.

അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില വ്യക്തികള്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു.