കാഞ്ഞങ്ങാട് മാവുങ്കാല്‍ സംഘര്‍ഷം; വാഹനങ്ങള്‍ പൊലീസ് തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് | വീഡിയോ

single-img
19 August 2017

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി കോട്ടപ്പാറയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാവുങ്കാല്‍ ഭാഗത്ത് വെച്ച് പോലീസ് തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായതോടെ സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് ഇരു വിഭാഗവും പ്രദേശത്ത് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ പ്രദേശത്ത് നിലയുറപ്പിച്ച പോലീസ് സന്നാഹം ഇവര്‍ക്കെതിരെ ഗ്രനേഡും, ടിയര്‍ ഗ്യാസും പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്ത് നിര്‍ത്തിയിട്ട മാധ്യമപ്രവര്‍ത്തകരുടേതടക്കമുള്ള വാഹനങ്ങള്‍ പോലീസ് തല്ലിത്തകര്‍ക്കുന്നതിന്റെയും സമീപത്തുള്ളവരെ മര്‍ദ്ദിക്കുന്നതിന്റയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ആര്‍എസ്എസ് – ബിജെപി ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമത്തില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെതന്നെ റിപോര്‍ട്ട ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും രൂക്ഷമായ കല്ലേറും ആക്രമണവും നടക്കുകയായിരുന്നു്. ആക്രമണം പിന്നീട് കനത്ത സംഘര്‍ഷത്തിലേക്കും വഴിമാറുകയായിരുന്നു.