പീഡനത്തിനു ശ്രമിച്ച അയൽക്കാരന്റെ ജനനേന്ദ്രിയം പെണ്‍കുട്ടി ഛേദിച്ചു;പെണ്‍കുട്ടിയുടേത് ധീരമായ പ്രവര്‍ത്തിയെന്ന് പോലീസ്

single-img
19 August 2017


ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം 20 കാരി മുറിച്ചുമാറ്റി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 24 കാരനായ ഷംസീര്‍ ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മുംബൈയിലാണ് സംഭവം.ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, 511 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

സ്വാതന്ത്ര്യദിനത്തിൽ ഷംസീർ പെണ്‍കുട്ടിയോട് ഒരു ജോലി ഒഴിവുണ്ടെന്നും അതിനായി വര്‍ക് ഷോപ്പില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് വീടിനടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് ബലാത്‌സംഗശ്രമം നടന്നത്. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും പുറത്തെ ബഹളത്തില്‍ ആരും അത് കേട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇതോടെ ബ്ലെയ്ഡ് എടുത്ത് യുവതി യുവാവിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി തന്നെ പരാതി നല്‍കുകയായിരുന്നു.

ബലാത്സംഗം ചെയ്യാന്‍ വന്നയാളുടെ ലിംഗം ഛേദിക്കാന്‍ തയ്യാറായ പെണ്‍കുട്ടി ധീരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഡി.സി.പി ഷഹാജി ഉമപ് പറഞ്ഞു.