വിശാല്‍ സിക്കയുടെ രാജി ; ഇന്‍ഫോസിസിന്റെ ഓഹരി വിപണി നഷ്ടത്തിലേക്ക്

single-img
19 August 2017
ഡല്‍ഹി: ഇന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന വിശാല്‍ സിക്ക രാജി വച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വിപണി നഷ്ടത്തിലേക്ക്. രാജ്യത്തെ ഐടി ഭീമനായ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ 30,000 കോടി രൂപയുടെ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഇതേ തുടര്‍ന്ന് 13,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ (ഷെയര്‍ ബൈബാക്ക്) വാങ്ങാനൊരുങ്ങുകയാണ് ഇന്‍ഫോസിസ്.
ഓഹരി ഒന്നിന് 1150 രൂപ വിലനിലവാരത്തില്‍ 4.92 ശതമാനം(11 കോടി 30 ലക്ഷം ഓഹരികള്‍) ഓഹരികളാകും തിരികെ വാങ്ങുക. വെള്ളിയാഴ്ച 923.10 നിലവാരത്തിലാണ് ഇന്‍ഫോസിസിന്റെ ക്ലോസിങ്. തിരികെ വാങ്ങുന്നതിന് 17.73 ശതമാനം പ്രീമിയമുള്ളതിനാല്‍ തിങ്കളാഴ്ച ഓഹരിവില മുന്നേറാനാണ് എല്ലാ സാധ്യത.  ഇന്‍ഫി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനമായത്.
ഇന്‍ഫോസിസ് ഓഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്കു സിക്കയുടെ രാജി മൂലം ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. നാരായണ മൂര്‍ത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഇന്‍ഫി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ 750 കോടിയോളം രൂപ. ഇന്‍ഫിയുടെ 36 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിക്ഷേപകര്‍ക്ക് ഇത്ര ഭീമമായ നഷ്ടം ആദ്യമാണ്.ംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. നാരായണ മൂര്‍ത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഇന്‍ഫി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ 750 കോടിയോളം രൂപ. ഇന്‍ഫിയുടെ 36 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിക്ഷേപകര്‍ക്ക് ഇത്ര ഭീമമായ നഷ്ടം ആദ്യമാണ്.