ശ്രീ​നാ​ഥി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ന​ട​ൻ തി​ല​ക​ൻ പറഞ്ഞത് സത്യമാണെന്ന് കുടുംബം;ദു​രൂ​ഹ​ത​അ​ന്വേഷിയ്ക്കാൻ ക്രൈം ​ബ്രാ​ഞ്ച് വരുന്നു?

single-img
19 August 2017

ശ്രീ​നാ​ഥ് ജീ​വ​നൊ​ടു​ക്കാ​ന്‍ ഒ​രു സാ​ധ്യ​ത​യു​മി​ല്ലെന്നും മ​ര​ണ​ത്തി​ല്‍ വീ​ണ്ടും അ​ന്വേ​ഷ​ണം വേണമെന്നും ന​ട​ന്‍റെ കു​ടും​ബം .മു​ഖ്യ​മ​ന്ത്രി​യെ കണ്ടാണു നടന്റെ കുടുബം ക്രൈം ​ബ്രാ​ഞ്ച് അ​ന്വേഷണാം ആവശ്യപ്പെട്ടത് . മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ശ്രീ​നാ​ഥ് കൈ​ഞ​ര​മ്പ്  മു​റി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് ന​ട​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേഷ​ണ​മെ​ന്ന ന​ട​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് വേ​ണ്ട ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി.

 

2010 മേ​യ് മാ​സ​ത്തി​ല്‍ കോ​ത​മം​ഗ​ല​ത്തെ മ​രി​യ ഹോ​ട്ട​ലി​ലെ 102-ാം ന​ന്പ​ര്‍ മു​റി​യി​ല്‍ ഞ​ര​ന്പു​മു​റി​ച്ച്‌ ര​ക്തം​വാ​ര്‍​ന്ന് മ​രി​ച്ച​നി​ല​യി​ലാ​ണ് ശ്രീ​നാ​ഥി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം​ചെ​യ്ത ശി​ക്കാ​ര്‍ എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം.