വെടിയൊച്ച കേട്ടതോടെ ഫ്രീസറിനുള്ളില്‍ കയറി;ബാഴ്സലോണ ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി ലൈല റൗസ്

single-img
19 August 2017

ലണ്ടന്‍: ബാഴ്സലോണ ഭീകരാക്രമണത്തില്‍ നിന്നും ഇന്ത്യന്‍ നടി രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ച്‌. സുഹൃത്തിനൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു റൗസ്. ആള്‍ക്കൂട്ടത്തിലേക്ക് അക്രമികള്‍ വാഹനം ഇടിച്ചു കയറ്റിയപ്പോള്‍ റൗസ് സമീപത്ത് തന്നെയുണ്ടായിരുന്നു. പേടിച്ച നടി ഒരു ഭക്ഷണശാലയിലെ ഫ്രീസറിനുള്ളില്‍ കയറി ഒളിച്ചു.

പത്ത് വയസുകാരിയായ മകള്‍ ഇനെസ് ഖാനൊപ്പം അവധി ആഘോഷിക്കാന്‍ ബാഴ്സലോണയില്‍ എത്തിയതായിരുന്നു ലൈല.
ഇതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ബാഴ്സിലോണയിലെ റാംബ്ലസ് മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്.ഭീകരാക്രമണത്തില്‍ 14 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

താന്‍ സാഹസികമായി രക്ഷപെട്ടതിനെക്കുറിച്ച്‌ ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്. ഫ്രീസറില്‍ ഒളിച്ചു. എങ്ങും വെടിയൊച്ച മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ-താരം ട്വീറ്റ് ചെയ്തു.