കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവിന്റെ വ്യാജവീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍;നാല് പോലീസുകാര്‍ക്കെതിരേ നടപടി.

single-img
19 August 2017

ആലപ്പുഴ: പ്രകോപനപരമായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പ്രാഥമിക നടപടിയായി സ്ഥലംമാറ്റിയിരിക്കുകയാണ്. ശക്തമായ നടപടി പിന്നാലെ ഉണ്ടാകുമെന്നാണ് അറിയുന്നത്.തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്.കാര്യവാഹ് രാജേഷ് പരിക്കേറ്റ് കിടക്കുന്നതെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. ഈ വ്യാജവീഡിയോ കൈമാറുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് ജൂലായ് 30ന് ഡി.ജി.പി. മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കൃഷ്ണകുമാര്‍, കരീലക്കുളങ്ങര സ്റ്റേഷനിലെ സി.പി.ഒ. ഷാജഹാന്‍, കായംകുളം സ്റ്റേഷനിലെ ശ്യാം, ജയപ്രകാശ് എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. കൃഷ്ണകുമാറിനെ ചെങ്ങന്നൂരിലേക്കും ഷാജഹാനെ കുത്തിയതോട്ടിലേക്കും മാറ്റി.
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം.എം.അനസ് അലിയാണ് സംഭവത്തെപ്പറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.