വരാപ്പുഴ പീഡന കേസില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്കു മാറ്റി

single-img
18 August 2017

കൊച്ചി: വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ വിധി പ്രഖ്യാപിക്കുന്നത് മാറ്റി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്കാണ് കേസ് മാറ്റിയത്. ജഡ്ജി ഇന്ന് അവധിയായിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്.

അഞ്ചുപ്രതികളാണ് ഈ കേസിലുള്ളത്. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോണ്‍, ഇവരുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പാവതി, പെണ്‍കുട്ടിയെ പീഡിപ്പിച്ച രാജശേഖരന്‍ എന്നിവരാണ് പ്രതികള്‍. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ആകെ 48 കേസുകളാണുള്ളത്. വിചാരണക്കിടെ ഒരു പ്രതി മരിച്ചിരുന്നു

2011 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ആദ്യം അസാശാസ്യത്തിനായിരുന്നു പൊലീസ് കേസെടുത്തത്. പീന്നീട് പെണ്‍കുട്ടിക്ക് പ്രാപൂര്‍ത്തിയായില്ലെന്ന് വ്യക്തമായതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് പ്രതികള്‍ പെണ്‍വാണിഭം നടത്തിയ കേസ് ചുരുളഴിഞ്ഞത്. 2012 ല്‍ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.