കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

single-img
18 August 2017

കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുകയാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട് കാര്യമായ തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

എന്നാല്‍ ബ്ലു വെയ്‌ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ലെന്നും ഡിജിപി അഭിപ്രായപ്പെട്ടു. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പൊലീസ് ഇതേക്കുറിച്ച് നിരീക്ഷിക്കുന്നുണ്ടെന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.