സ്വര്‍ണം വാങ്ങാന്‍ ഗള്‍ഫില്‍ പോകാം: സ്വര്‍ണത്തിന് വന്‍ വിലക്കുറവ്

single-img
18 August 2017

സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാരില്‍ കൂടുതലും ഇന്ത്യാക്കാരാണ് എന്നതാണ് ഇതിലെ കൗതുകം. ഇന്ത്യയില്‍ നടപ്പാക്കിയ ജിഎസ്ടിയാണ് ഗള്‍ഫിലെ സ്വര്‍ണ വിപണിക്ക് നേട്ടമായത്. ഇന്ത്യയില്‍ ലഭിക്കുന്നതിനെക്കാള്‍ 14% വരെ വിലക്കുറവാണ് ഗള്‍ഫില്‍.

നിലവില്‍ പത്ത് പവന്‍ സ്വര്‍ണാഭരണം വാങ്ങിയാല്‍ 1600 ദിര്‍ഹം അഥവാ 27,000 രൂപവരെ ലാഭിക്കാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. 24 കാരറ്റിനും 22 കാരറ്റിനും കഴിഞ്ഞദിവസങ്ങളില്‍ വില കുറഞ്ഞു. ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ നാട്ടില്‍ കൊണ്ടുപോയി വിറ്റാലും ലാഭകരമാണ്.

അതേസമയം, പ്രവാസികളായ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും, പുരുഷന്‍മാര്‍ക്ക് അമ്പതിനായിരം രൂപയുടെ സ്വര്‍ണവുമാണ് ഡ്യൂട്ടിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ എന്ന നിയന്ത്രണമുണ്ട്.