റെക്കോര്‍ഡിട്ട് കുഞ്ഞിക്ക: ‘അമ്പതു ലക്ഷം ലൈക്’

single-img
18 August 2017

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്ന മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് പുതിയൊരു വിശേഷം കൂടി. ഫെയ്‌സ്ബുക്കില്‍ അമ്പതു ലക്ഷം ലൈക്‌സുമായി റെക്കോര്‍ഡിട്ടിരിക്കുകയാണ് യുവ താരം. ഇതോടെ മലയാള താരങ്ങളില്‍ ഏറ്റവും കുടുതല്‍ ലൈക് നേടുന്ന താരമായി ദുല്‍ഖര്‍ മാറി.

50 ലക്ഷം പിന്നിട്ടതിന്റെ സന്തോഷം ദുല്‍ഖര്‍ പങ്കുവെച്ചത് മകളുടെ കുഞ്ഞിക്കൈ പങ്കുവെച്ചാണ്. തന്റെ കരിയറിലെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും വിവരിക്കാനാവില്ല. അതാണ് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലമെന്നും മകളുടെ കുഞ്ഞിക്കൈയ്യുടെ മനോഹര ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ വ്യക്തമാക്കി.

45.8 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് ഫേസ്ബുക്കിലെ ആരാധകരടുടെ കാര്യത്തില്‍ രണ്ടാമത്. 44.15 ലക്ഷം ഫോളവേഴ്‌സുമായി മോഹന്‍ലാന്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ദുല്‍ഖറിന്റെ പിതാവ് കൂടിയായ സൂപ്പര്‍ താരം മമ്മൂട്ടിക്ക് 36.9 ലക്ഷം ലൈക്കുകളാണ് ഉള്ളത്.