തന്നോട് സംസാരിക്കാതെ ടിവിയില്‍ മുഴുകിയിരുന്ന ഭര്‍ത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തി

single-img
18 August 2017

മുംബൈ: തന്നെ അവഗണിച്ച് ടിവിയില്‍ മുഴുകിയിരുന്ന ഭര്‍ത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തി. ചുമലില്‍ ആഴത്തില്‍ മുറിവേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്. ചെമ്പൂര്‍ മാഡ കോളനിയിലാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഏജന്റായ സുരേഷിനാണ് ഭാര്യ ശാന്തിയുടെ കുത്തേറ്റത്.

വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഭര്‍ത്താവിനോട് പലവട്ടം സംസാരിക്കാന്‍ ശ്രമിച്ചിട്ടും തന്നെ ശ്രദ്ധിക്കാതെ ടിവിയില്‍ തന്നെ നോക്കിയിരുന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് യുവതി പറഞ്ഞു. ബഹളത്തിനൊടുവില്‍ ടിവി ഓഫ് ചെയ്‌തെങ്കിലും ശാന്തി അടുക്കളയില്‍ ചെന്ന് കറിക്കത്തിയെടുത്ത് രണ്ടു വട്ടം സുരേഷിന്റെ ചുമലില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിന്റെ മുറിവില്‍ സ്റ്റിച്ചിട്ടു. സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.