തിരുവനന്തപുരത്ത് വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി: ഓടിക്കൊണ്ടിരുന്ന ചെന്നൈ മെയിലിന്റെ എഞ്ചിന്‍ വേര്‍പെട്ടു

single-img
18 August 2017

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ട് മുന്നോട്ട് പോയത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിന്‍ മൂന്നുമണിയോടെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനിന്റെ വേഗത കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതിന് മുമ്പും കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.